EncyclopediaIndia

ഡോ. രാജേന്ദ്രപ്രസാദ്

1884 ഡിസംബര്‍ 3നു ബീഹാറിലെ സിരാദായി ഗ്രാമത്തില്‍ ജനിച്ചു.1950 ജനുവരി 26 മുതല്‍ 1962 മേയ് 13 വരെ ഔദ്യോഗിക കാലവധിയിലായിരുന്നു. 1963 ഫെബ്രുവരി 28 നു ലോകത്തോട് വിടപറഞ്ഞു.

  സ്വതന്ത്ര ഇന്ത്യയുടെ ആദ്യരാഷ്ട്രപതിയായ ഡോ രാജേന്ദ്രപ്രസാദിന് മറ്റൊരു അപൂര്‍വ ബഹുമതി കൂടിയുണ്ട്, രണ്ടു തവണ രാഷ്ട്രപതിയായ ഒരേയൊരു വ്യക്തി.1950-ല്‍ ഇന്ത്യ റിപ്പബ്ലിക്ക് ആയതു മുതല്‍ 1962 വരെ തുടര്‍ച്ചയായി 12 വര്‍ഷമാണു അദ്ദേഹം രാഷ്ട്രപാതി സ്ഥാനം വഹിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റാരും തന്നെ അഞ്ചു വര്‍ഷത്തിലധികം പ്രഥമ പൗരനായിരുന്നിട്ടില്ല.

  1911-ലാണ് രാജേന്ദ്രപ്രസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമാകുന്നത്. പിന്നീട് മൂന്നു തവണ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് ആയി. 1942-ല്‍ ക്വിറ്റ്‌ ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 1946-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു രൂപീകരിച്ച ഇടക്കാല ഗവണ്മെന്റില്‍ കൃഷി ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു. 1946-ല്‍ ഭരണഘടനനിര്‍മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം അധ്യക്ഷനായ കോണ്‍സ്റ്റിട്ട്യൂവന്റ് അസംബ്ലിയാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മിച്ചത്.

  1950 ജനുവരി 26-ന് സ്വതന്ത്ര ഇന്ത്യയുടെ ഇടക്കാലരാഷ്ട്രപതിയായി രാജേന്ദ്രപ്രസാദിന്റെ പേര് നിര്‍ദ്ദേശിച്ചത് സാക്ഷാല്‍ നെഹ്റുവാണ്. 1952 മേയ് രണ്ടിന് നടന്ന ആദ്യത്തെ രാഷ്ട്രപ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ചുപേരില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1957-ല്‍ നടന്ന പ്രസിഡന്‍റ് ഇലക്ഷനിലും അദ്ദേഹം വിജയിയായി.

  തികഞ്ഞ ഗാന്ധിയനായിരുന്ന രാജേന്ദ്രപ്രസാദ് ബിഹാര്‍ ഗാന്ധി എന്ന പേരിലും അറിയപ്പെടുന്നു. 1917-ല്‍ ബീഹാറിലെ ചമ്പാരന്‍ ഗ്രാമത്തിലെ നീലം കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഗാന്ധിജിയെത്തിയപ്പോഴാണ് രാജേന്ദ്രപ്രസാദ് അദ്ദേഹവുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഗാന്ധിയുടെ പ്രിയശിഷ്യനും അനുയായിയുമായി രാജേന്ദ്രപ്രസാദ് എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

  പ്രസിഡന്‍റ് ആയപ്പോഴും ലളിതജീവിതം പിന്തുടര്‍ന്നയാളാണ് ഡോ.രാജേന്ദ്രപ്രസാദ്. അക്കാലത്ത് 10,000 രൂപയായിരുന്നു പ്രസിഡന്റിന്‍റെ മാസശമ്പളം .ഇന്ത്യയുടെ പ്രഥമപൗരന്‍ പദവിയില്‍ നിന്നും വിരമിച്ച ശേഷം പറ്റ്നയിലെ സദാകത്ത് ആശ്രമത്തിലാണ് അദ്ദേഹം ശിഷ്ടകാലം ചെലവഴിച്ചത്.