ടൊറന്റോ
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തലസ്ഥാനമാണ് ടൊറന്റോ. വടക്കേ അമേരിക്കയിലെ അതിവേഗം വളരുന്ന ങ്ങരങ്ങളിലൊന്നായ ടൊറന്റോ, ഒന്റാറിയോ തടാകത്തിനടുത്ത് സ്ഥിതിചെയ്യുന്നു.
ബ്രിട്ടീഷുകാരുടെ ഭരണക്കാലത്ത് യോര്‍ക്ക് എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം 1834-ലാണ് ടൊറന്റോ ആയത്. വ്യത്യസ്ത നാടുകളില്‍ നിന്നുള്ള ആളുകള്‍ ധാരാളമുള്ള നഗരമാണിത്. ഒട്ടേറെ അംബരച്ചുംബികള്ക്ക് പ്രശസ്തമായ ടൊറന്റോയിലാണ് കാനഡയിലെ ഏറ്റവും വലിയ ബാങ്കുകളും ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചും കേന്ദ്രീകരിച്ചിരിക്കുന്നത്. സിനിമ, ടെലിവിഷന്‍ വ്യവസായങ്ങള്‍ക്കും പ്രശസ്തമാണ് ടൊറന്റോ.