CookingEncyclopediaFood

ചില്ലി ചിക്കന്‍ മസാല

ചേരുവകള്‍

കോഴി ഇറച്ചി കഷണങ്ങളാക്കിയത്- 75 ഗ്രാം

സോയാസോസ്- മൂന്നു മില്ലി

ഉപ്പ് -പാകത്തിന്

കോണ്‍ഫ്ലവര്‍- 50 ഗ്രാം

കുരുമുളക്- ഒരു നുള്ള്

എണ്ണ- വറുക്കാന്‍ ഉള്ളത്

സവാള- 25 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 5 ഗ്രാം

വറ്റല്‍ മുളക് അരികളഞ്ഞ്

അരച്ചത് – 5 ഗ്രാം

പീസ്സാബെയ്സ്- 1

വെളുത്തുള്ളി സോസ്- 120 ഗ്രാം

നെയ്യ്- 40 ഗ്രാം

പാകം ചെയ്യുന്ന വിധംകോഴി വൃത്തിയായി സോയോസോസും കുരുമുളക് പൊടിയും ചേര്‍ത്ത് അല്‍പനേരം വയ്ക്കുക. എണ്ണ ചൂടാക്കി കോഴി കഷണങ്ങള്‍ കോണ്‍ ഫ്ലവറില്‍ പൊതിഞ്ഞ് വറുത്തെടുക്കുക. കുറച്ച് എണ്ണ ചൂടാക്കി സവാള കാപ്സിക്കം, വെളുത്തുള്ളി, വറ്റല്‍ മുളക് കഷ്ണങ്ങള്‍ ഇവ ചേര്‍ത്ത് വറുത്ത കോഴി കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് ബാക്കി സോയോസോസും പഞ്ചസാര,ഉപ്പ്, വറ്റല്‍ മുളക് എന്നിവ അരച്ച് ചേര്‍ത്തിളക്കി അല്പം വെള്ളം ചേര്‍ത്ത് പാകമാകുമ്പോള്‍ വാങ്ങി സ്പ്രിംഗ് ഒണിയന്‍ കൊണ്ട് അലങ്കരിക്കുക. പീസാബേയ്സില്‍ വെളുത്തുള്ളി സോസും അതിനുമുകളില്‍ മസാലയും വയ്ക്കുക. അവസാനം ചീസ് ചുരണ്ടിയിട്ടു ചൂടായ ഓവനില്‍ 250 ഡിഗ്രി ചൂടില്‍ 3 മിനിറ്റ് ബേക്ക് ചെയ്ത വളരെ രുചി പ്രദമായ ചില്ലി ചിക്കന്‍ റേഡിയാക്കാം