ഗ്വാങ്ങ്ഷു
ദക്ഷിണചൈനയിലെ പ്രധാന നദികളിലൊന്നാണ് പേള്‍. ഈ നദിക്കരയിലാണ് ഗ്വാങ്ങ്ഷു നഗരം സ്ഥിതിചെയ്യുന്നത്. ദക്ഷിണചൈനയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഈ നഗരം ഗ്വാങ്ങ്ഡോങ്ങ് പ്രവിശ്യയുടെ തലസ്ഥാനമാണ്. ബെയ്ജിങ്ങ്, ഷാങ്ങ്ഹായ് എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ ചൈനയിലെ ഏറ്റവും വലിയ നഗരപ്രദേശമാണ് ഗ്വാങ്ങ്ഷു.
ചൈനയുടെ തലസ്ഥാനമെന്ന പദവി മൂന്നു തവണ സ്വന്തമാക്കിയിട്ടുള്ള സ്ഥലമാണ് ഗ്വാങ്ങ്ഷു. മനോഹരമായ പൂന്തോട്ടങ്ങളാല്‍ സമൃദമായ ഈ നഗരത്തെ പൂക്കളുടെ നഗരം എന്നും വിളിക്കാറുണ്ട്. അസംസ്കൃതവസ്തുക്കളുടെ ഉത്പാദനത്തിലും ഓട്ടോമൊബീല്‍ വ്യാപാരത്തിലും മുന്‍പന്തിയിലുള്ള ഈ നഗരത്തിലാണ് ചൈനയിലെ ഏറ്റവും വലിയ വ്യപാരോത്സവം നടക്കാറ്.
വിമനാനങ്ങളുടെ എണ്ണത്തില്‍ ചൈനയിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമാണ് ഗ്വാങ്ങ്ഷുവിലെ ബാല്യന് വിമാനത്താവളം ചൈനയിലെ ഏറ്റവും പഴക്കമുള്ള മോസ്ക്ക് ഗ്വാങ്ങ്ഷുവിലാണ് ഉള്ളത്.