Encyclopedia

കുരങ്ങ് ഓര്‍ക്കിഡുകള്‍

കുരങ്ങിന്‍റെ മുഖമുള്ള ഓര്‍ക്കിഡുകള്‍ പലതരമുണ്ട്. dracula എന്ന പൊതുവായ ശാസ്ത്രനാമത്തില്‍ ഇവ അറിയപ്പെടുന്നു. ഇവയിലെ ചിലയിനങ്ങളുടെ പൂക്കള്‍ക്ക് ബ്രാം സ്റ്റോക്കറുടെ കഥാപാത്രമായ ഡ്രാക്കുള പ്രഭുവിന്‍റെ മുഖത്തോടു സാദൃശ്യവും രക്തവര്‍ണവുമാണുള്ളത്! ഈ പേര് വരാനുള്ള കാരണവും അതുതന്നെ. അലറുന്ന കുരങ്ങിന്‍റെ മുഖം പോലിരിക്കുന്ന പൂക്കളുളള ഓര്‍ക്കിഡ് ആണ് dracula simia. ഓര്‍ക്കിഡ് പ്രേമികളുടെ ഇഷ്ടപ്പെട്ട ഇനമായ ഡ്രാക്കുളയുടെ ഒട്ടേറെ സങ്കരയിനങ്ങള്‍ ഇന്ന് വളര്‍ത്തുന്നുണ്ട്.