Encyclopedia

കാള്‍ ലാന്‍ഡ്‌ സ്റ്റെയ്നര്‍

അപകടം സംഭവിച്ചു രക്തം വാര്‍ന്നു പോവുന്ന സന്ദര്‍ഭങ്ങളില്‍ ശരീരത്തിലേക്ക് രക്തം കയറ്റാനുള്ള ശ്രമങ്ങള്‍ 17-ആം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചിരുന്നു. എങ്കിലും അതൊരു പേടിസ്വപ്നം തന്നെയായിരുന്നു അക്കാലത്ത്. ഭാഗ്യമുണ്ടെങ്കില്‍ രക്ഷപ്പെടും എന്ന അവസ്ഥ. ശരീരത്തില്‍ രക്തം കയറ്റുമ്പോള്‍ രക്തം കട്ടപിടിച്ചു പലപ്പോഴും രോഗികള്‍ മരിച്ചു കൊണ്ടിരുന്നു. ഇതിനുള്ള കാരണം ആര്‍ക്കുമൊട്ടുപിടികിട്ടിയില്ലാതാനും. കാള്‍ ലാന്‍റ് സ്റ്റെയ്നറും ഇതെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചു.1891-ല്‍ വിയന്ന സര്‍വ്വകലാശാലയില്‍ നിന്നു വൈദ്യശാസ്ത്രബിരുദ്ധമെടുത്തശേഷം വിയന്നയിലെ തന്നെ ഹൈജീന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അവിടുത്തെ ജോലിക്കാരുടെ രക്ത സാമ്പിളുകള്‍ തമ്മില്‍ കലര്‍ത്തി പരീക്ഷണങ്ങള്‍ നടത്തി അദ്ദേഹം.രക്തം തമ്മില്‍ കലര്‍ത്തുമ്പോള്‍ ചിലപ്പോള്‍ കട്ടപിടിച്ചു ചിലപ്പോഴൊക്കെ കട്ടപിടിച്ചതുമില്ല. നിരന്തരമായ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമൊടുവില്‍ A,B,O എന്നീ രക്ത ഗ്രൂപ്പുകള്‍ തിരിച്ചറിയുക തന്നെ ചെയ്തു സ്റ്റെയ്നര്‍.

  അതോടെയാണ് ഗ്രൂപ്പ് പരിശോധിച്ച് സുരക്ഷിതമായി രക്തം കയറ്റാമെന്ന സ്ഥിതി വന്നത്. 1930-ല്‍ അദ്ദേഹത്തിനു വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനവും ലഭിച്ചു.

  1868-ല്‍ ഓസ്ട്രിയയിലെ വിയന്നിയിലാണ് ലാന്‍റ് സ്റ്റെയ്നര്‍ ജനിച്ചത്. വൈദ്യശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞന്‍ 1943-ല്‍ അന്തരിച്ചു.