കളരിയും തിരനോട്ടവും
കഥകളി പഠിപ്പിക്കുന്ന വിദ്യാലയത്തിന് കളരി എന്നാണു പറയുക. മെഴുക്കം നന്നായി വേണ്ട കലയായതിനാല്‍ കഥകളി ചെറുപ്പത്തില്‍ത്തന്നെ പഠിച്ചു തുടങ്ങുന്നതാണ് ഉത്തരം.
കഥകളി പഠനത്തിന്‍റെ ആദ്യത്തെ പ്രധാന ചടങ്ങാണ് കച്ചകെട്ട് നല്ല നീളമുള്ള പ്രത്യേക തരം തുണിയാണ് കച്ച, ഗുരു നല്‍കുന്ന കച്ച ഒരു പ്രത്യേകരീതിയില്‍ അരയില്‍ കെട്ടിമുറുക്കിയിട്ട് ശരീരത്തില്‍ എണ്ണ പുരട്ടുന്നു. ആവണക്കെണ്ണ, വേപ്പെണ്ണ, നെയ്യ്, പൂവത്തും കോലരക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കുഴമ്പാണത്. കച്ചകെട്ടു കഴിഞ്ഞാല്‍ മെയ്സാധകം വിവിധ രീതിയിലുള്ള വ്യായാമമുറകളാണിത്. ശേഷമാണ് അഭിനയപഠനം.
കഥകളി വേഷത്തില്‍ ഉപയോഗിക്കുന്ന അരമീറ്റര്‍ വീതിയും ഏകദേശം എട്ട് മീറ്റര്‍ നീളവുമുള്ള ഒരു തുണിയാണ് ഉടുത്തുകെട്ട് കച്ച എന്നു വിളിക്കുന്ന തുണി. കഥകളിവേഷത്തിന്‍റെ വലുപ്പത്തിന് പ്രധാന കാരണം ഈ കച്ചയാണ്. ശിരസ്സില്‍ വയ്ക്കുന്ന കിരീടത്തിന്‍റെ വലുപ്പമനുസരിച്ച് ഉടുത്തുകെട്ടിനും വലുപ്പമുണ്ടാകും, വേഷത്തിനനുസരിച്ച് ഉടുത്തുകെട്ടിനു മീതെ ധരിക്കുന്ന ഞോറികള്‍ക്ക് നിറവ്യത്യാസവുമുണ്ടാകും.