ഊത്തപ്പം
ആവശ്യമായ സാധനങ്ങള്‍
പുഴുക്കലരി- 250 ഗ്രാം
ഇഞ്ചി- 2 ചെറിയ കഷണം
മല്ലിയില- 4 ഞെട്ട്
വെളിച്ചെണ്ണ- 8 ടീസ്പൂണ്‍
ഉഴുന്ന്പരിപ്പ്- 90 ഗ്രാം
ഉപ്പ്- പാകത്തിന്
ഉള്ളി- 4 എണ്ണം
പച്ചമുളക്- 4 എണ്ണം
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും പ്രത്യേകം പാത്രങ്ങളിലാക്കി കുതിര്‍ത്ത് ആട്ടിയെടുത്ത ശേഷം കലക്കി 24 മണിക്കൂര്‍ വയ്ക്കുക.ഉള്ളി, പച്ചമുളക്, ഇഞ്ചി, മല്ലിയില, ചെറുതായി അരിഞ്ഞ് മാവിലിട്ട് പാകത്തിന് ഉപ്പ് ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ എണ്ണ പുരട്ടി മാവ് കോരി ഒഴിച്ച് ചുടുക. ഒരു വശം മൂക്കുമ്പോള്‍ മറിച്ചിട്ട് മറുവശവും മൂപ്പിച്ചെടുക്കണം.