ഇല അപ്പം
2 ലിറ്റര്‍ പച്ചരി കുതിര്‍ത്ത് ഇടിച്ച് അരിച്ചെടുക്കുക. മാവിനെ ഒരു ഉരുളിയിലിട്ട് വറുത്തെടുക്കുക. മൂക്കുമ്പോള്‍ വാങ്ങണം. മാവ് പാകത്തിന് ചൂടുവെള്ളം ഉപയോഗിച്ച് കുഴയ്ക്കണം. 2 തേങ്ങാ ചിരകിയതും ശര്‍ക്കര ചെത്തിയതും ചേര്‍ത്തിളക്കി വയ്ക്കുക. എലയ്ക്കായ് പൊടിച്ചതും ചേര്‍ക്കാം വാഴയില കീറിയെടുത്ത് വാട്ടി ഇലയില്‍ മാവ് പരത്തി മദ്ധ്യത്തു ശര്‍ക്കരയും തേങ്ങയും വച്ച് മടക്കുക. അപ്പച്ചെമ്പില്‍ വെള്ളം വച്ച് തിളയ്ക്കുമ്പോള്‍ മാവ് മടക്കിയ ഇലകള്‍ പെറുക്കി വച്ച് അടച്ചു മൂടി വേവിക്കുക. നല്ല ആവി വരുമ്പോള്‍ വെന്തോന്നു നോക്കി വാങ്ങണം.