ഇന്ത്യൻ സൈന്യവും ഐക്യരാഷ്ട്രസഭ സമാധാന ദൗത്യങ്ങളും
ഇതുവരെ 49 സമാധാന ദൗത്യങ്ങളിൽ ഇന്ത്യ പങ്കെടുത്തു. 1,80,000-ൽ പരം സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ഇന്ത്യ ഇറ്റ്ജിനായി വിന്യസിച്ചിട്ടുണ്ട്. 2014 ലെ കണക്കു പ്രകാരം മൂന്നാമത്തെ ഏറ്റവും വലിയ ട്രൂപ്പ് കോൺട്രിബ്യൂട്ടർ രാജ്യമാണ് ഇന്ത്യ. 7,860 പേരെ ഐക്യരാഷ്ട്രസഭ സമാധാന ദൗത്യങ്ങളിൽ വിന്യസിച്ചിട്ടുണ്ട്, അതിൽ 995 പേർ പോലീസ് ഉദ്യോഗസ്ഥരാണ്. ദക്ഷിണ സുഡാൻ പോരാട്ടത്തിൽ ഒരു കൂട്ടക്കൊല തടയുന്നതിനായി ഇന്ത്യൻ സമാധാന സേനാംഗങ്ങൾ നടത്തിയ ശ്രമങ്ങളെ അടുത്തിടെ ഐക്യരാഷ്ട്രസഭ പ്രശംസിച്ചു. ഈ ഉദ്യമത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയുണ്ടായി.
ഇന്ത്യ ഇതുവരെ രണ്ട് സൈനിക ഉപദേഷ്ടാക്കൾ (ബ്രിഗേഡിയർ ഇന്ദർജിത് റിഖെ, ലഫ്റ്റനന്റ് ജനറൽ ആർകെ മേത്ത), രണ്ട് പോലീസ് ഉപദേഷ്ടാക്കൾ (കിരൺ ബേദി), ഒരു ഡെപ്യൂട്ടി മിലിട്ടറി അഡ്വൈസർ (ലഫ്റ്റനന്റ് ജനറൽ അഭിജിത് ഗുഹ), 14 ഫോഴ്സ് കമാൻഡർമാർ, നിരവധി പോലീസ് കമ്മീഷണർമാർ തുടങ്ങിയവരെ വിവിധ ദൗത്യങ്ങളിലേക്കായി സംഭാവന ചെയ്തിട്ടുണ്ട്. സമാധാന പരിപാലന ദൗത്യത്തിലെ ആദ്യത്തെ വനിതാ സംഘമായി ഇന്ത്യയിൽ നിന്നുള്ള ഒരു പോലീസ് യൂണിറ്റ് 2007 ൽ യുഎൻ ഓപ്പറേഷൻ ഓഫ് ലൈബീരിയ (യുഎൻഎംഎൽ) എന്ന ദൗത്യത്തിൽ വിന്യസിക്കപ്പെട്ടു.
ഇന്ത്യൻ കരസേനയിലെ മുൻ ലെഫ്റ്റനന്റ് ജനറലായ ലഫ്റ്റനന്റ് ജനറൽ സതീഷ് നമ്പ്യാർ 1992 മാർച്ച് മുതൽ 1993 മാർച്ച് വരെ ഐക്യരാഷ്ട്ര സംരക്ഷണ സേനയുടെ കമാൻഡറായി സേവനമനുഷ്ഠിച്ചു. പീസ് ബിൽഡിംഗ് കമ്മീഷന്റെ “ഭീഷണികൾ, വെല്ലുവിളികൾ, മാറ്റം എന്നിവ സംബന്ധിച്ച ഉന്നതതല പാനലിലും” അദ്ദേഹം സേവനമനുഷ്ഠിച്ചു.