ആവില്‍
മലകളിലും കാടുകളിലും സര്‍വസാധാരണയായി കണ്ടുവരുന്ന ഇടത്തരം മരമാണ് ആവില്‍. കഫത്തെ ഇല്ലാതാക്കുന്ന മികച്ച ഔഷധമായാണ് ആയുര്‍വേദം ആവിലിനെ കണകാക്കുന്നത്.
ആവിലിന്‍റെ ഔഷധയോഗ്യമായ പ്രധാനഭാഗങ്ങള്‍ തളിരില, വേരിന്റെ തൊലി എന്നിവിയാണ്. ഇവയിലെല്ലാം ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
രക്തശുദ്ധിയുണ്ടാക്കാനും സന്ധികളിലെ വേദന, നീര് എന്നിവയുടെ ശതമാനത്തിനായും ആവിലിനെ ഉപയോഗിച്ച് വരുന്നു. കൂടാതെ, കുഷ്ടം , ചര്‍മരോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കായും ആവല്‍ ഉപയോഗിച്ചിരുന്നു. വാതം, കഫം, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കും ആവില്‍ ഉത്തമ ഔഷധമാണ്, ആവിലിന്റെ തൊലി ചേര്‍ത്തുണ്ടാക്കുന്ന ചിരുവിലാധി കഷായം അര്‍ഷസിനുള്ള പ്രധാന മരുന്നാണ്.
നിറയെ കുരുക്കുകള്‍ ഉള്ള പരുക്കന്‍ തൊലിയും ഞെരടിയാല്‍ ദുര്‍ഗന്ധമുള്ള ഇലയും ആവിലിന്റെ പ്രത്യേകതകള്‍ ആണ്.